Source: FB
KERALA

കരുത്തോടെ തിരിച്ചുവരവ്; കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ

ഭാരവാഹി തെരഞ്ഞെടുപ്പിൽ 15ൽ 13 സീറ്റും എസ്എഫ്ഐ നേടി...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് എസ്എഫ്ഐ. തുടർച്ചയായി എസ്എഫ്ഐ വിജയിച്ചിരുന്ന യൂണിയൻ കഴിഞ്ഞ വർഷം കെഎസ്‌യു വിജയിച്ചിരുന്നു. എന്നാൽ, ഇത്തവണ ക്ലാസ് തെരഞ്ഞെടുപ്പ് മുതൽ എസ്എഫ്ഐ ആധിപത്യം വിടാതെ നിലനിർത്തുകയായിരുന്നു. ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 190 സീറ്റുകളിൽ 104 സീറ്റും നേടിയിരുന്നു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ 15ൽ 13 സീറ്റും എസ്എഫ്ഐ നേടി. മുൻഗണനാ വോട്ടിങ് നടന്ന വൈസ് ചെയർപേഴ്സൺ, ജോയിൻ്റ് സെക്രട്ടറി സീറ്റുകളിൽ ഒന്ന് വീതം കെഎസ്‍യു നേടി.

വിജയിച്ച എസ്എഫ്ഐ സ്ഥാനാർഥികൾ:

ജെ.ബി. റിതുപർണ (ചെയർപേഴ്സൺ), സി.എസ്. ആദിത്യൻ (ജനറൽ സെക്രട്ടറി), കെ. ഹരിശങ്കർ, (വൈസ് ചെയർപേഴ്സൺ), പി.വി. അജിത് (ജോയിൻ്റ് സെക്രട്ടറി), ജെ.എസ്. അക്ഷയ് രാജ് (ട്രഷറർ).

വിവിധ വിഭാഗം സെക്രട്ടറിമാർ:

അതുൽ രാജ് (ആർട്സ്), വൈശാഖ് വിനയ് (സ്പോർട്സ് ), എം. അതുൽദാസ് (പരിസ്ഥിതികാര്യം), ആദിത്യൻ ശ്രീജിത്ത് (വിദ്യാർഥി ക്ഷേമം), ജോസഫ് ഫ്രാൻസിസ് (ടെക്നിക്കൽ അഫയേഴ്സസ്), പി.എച്ച്. ഹിദുൽ (ലിറ്ററേച്ചർ ക്ലബ്), നന്ദന ബോസ് (അക്കാദമിക് അഫയർ ), റിഷിത് വി. നമ്പ്യാർ (ഓഫീസ്).

SCROLL FOR NEXT