KERALA

രാഹുലിനെതിരെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ട്, ശബരിമല കൊള്ളയിൽ നേതാക്കൾക്കെതിരെ സിപിഐഎം എന്ത് നടപടിയെടുത്തു: ഷാഫി പറമ്പിൽ

സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെയെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതിയ ബലാത്സംഗ പരാതി ലഭിച്ച ഉടൻ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഷാഫി പറമ്പിൽ എംപി. രാഹുലിനെതിരായ പുതിയ പരാതിയിൽ കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തുന്നത് കോൺഗ്രസ്‌ അല്ല. വന്ന പരാതി ഉടൻ പോലീസിന് കൈമാറിയിട്ടുണ്ട്. സിപിഐഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെ കാര്യങ്ങൾ നടക്കട്ടെയെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു.

ശബരിമല കൊള്ളയിൽ ജയിലിൽ കിടക്കുന്ന നേതാക്കൾക്ക് എതിരെ സിപിഐഎം എന്ത് നടപടി എടുത്തു? ഒരു കാരണം കാണിക്കൽ നോട്ടീസ് പോലും സിപിഐഎം നൽകിയില്ല. സ്വർണക്കൊള്ള നടത്തിയവരെ സമരങ്ങളിൽ ജയിലിൽ കിടന്ന കമ്മ്യൂണിസ്റ്റുകളുമായാണ് ഉപമിക്കുന്നത്. അയ്യന്റെ മുതൽ കാക്കാൻ ഉള്ളതാണ്. കക്കാൻ ഉള്ളതല്ല. ഈ നാട്ടിലെ ജനങ്ങൾ സർക്കാരിനെ പഠിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ആക്കി ഈ തെരഞ്ഞെടുപ്പിനെ മാറ്റണമെന്നും ഷാഫി പറമ്പിൽ.

ശബരിമലയിലെ സ്വർണം എടുത്ത് നമ്മൾ ഓഫീസിന്റെ മതിൽ കെട്ടാറില്ല. അവിടെ കേറി കക്കാൻ മടിക്കാത്തവർ എന്തും ചെയ്യും. പിഎം ശ്രീയിൽ നമ്മൾ കണ്ടതാണ് കേരളത്തിൽ സിപിഐഎം-ബിജെപി ബാന്ധവം. എസ്ഐആറുമായി രാജ്യം ഭരിക്കുന്നവരും ഇറങ്ങിയിട്ടുണ്ട്. ജനങ്ങളെ രാജ്യത്ത് നിന്നും തുടച്ചു നീക്കാനുള്ള അജണ്ടയുടെ ഭാഗമാണ് അതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

SCROLL FOR NEXT