KERALA

ഷാജന്‍ സ്‌കറിയയുടെ ആരോപണം, മാപ്പ് പറഞ്ഞാലും കേസ് പിന്‍വലിക്കില്ലെന്ന് ലുലു ഗ്രൂപ്പ്

ബ്രാന്‍ഡിനോ ചെയര്‍മാനോ എതിരായ ഒരു വ്യാജ ആരോപണം പോലും അനുവദിക്കില്ലെന്നും വി നന്ദകുമാർ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ഷാജന്‍ സ്‌കറിയയുടെ ആരോപണത്തില്‍ ഒരു കേസും പിന്‍വലിക്കില്ലെന്ന് ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് മേധാവി വി. നന്ദകുമാര്‍. മാപ്പ് പറഞ്ഞാലും കേസ് പിന്‍വലിക്കില്ല, നിയമപരമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം എന്നും വി. നന്ദകുമാര്‍ പറഞ്ഞു.

കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും കേസുണ്ട്. ബ്രാന്‍ഡിനോ ചെയര്‍മാനോ എതിരായ ഒരു തരി വ്യാജ ആരോപണം പോലും അനുവദിക്കില്ല. അത്തരത്തില്‍ ഉള്ള എല്ലാ കേസുകളില്‍ നിയമപരമായി നേരിടുമെന്നാണ് വി. നന്ദകുമാര്‍ പറഞ്ഞത്.

ലൈക്കും ക്ലിക്കും ഷെയറും ആണ് ആരോപണത്തിനും വ്യാജവാര്‍ത്തകള്‍ക്കും പിന്നില്‍. അതുകൊണ്ട് തന്നെ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് അനുവദിക്കില്ല. മാപ്പ് പറഞ്ഞു എന്ന് പ്രതിസ്ഥാനത്ത് ഉള്ളവര്‍ തന്നെയാണ് പറഞ്ഞത്. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

SCROLL FOR NEXT