KERALA

ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍

വി.ഡി. സതീശന്‍ നയിക്കുന്ന കേരള നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.ഡി. സതീശന്‍ നയിക്കുന്ന കേരള നിയമസഭയില്‍ ഷാനിമോള്‍ ഉസ്മാനെ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. അരൂരിൽ നിന്നുള്ള നിയമസഭാ അംഗമാണ് ഷാനിമോള്‍ ഉസ്മാൻ. കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ഇവർ രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പൊന്നാനിയിൽ നിന്നുള്ള എംഎൽഎ മുഹമ്മദ് മുഹസിൻ ആയിരുന്നു എതിർ സ്ഥനാർഥി. ബിജെപി എംഎൽഎമാർ വോട്ട് ചെയ്യുന്നതിൽ നിന്ന് വിട്ടു നിന്നു. മുഹസിന് 34 വോട്ടുകളും ഷാനിമോൾ ഉസ്മാന് 99 വോട്ടുകളുമാണ് ലഭിച്ചത്.

ഷാനിമോള്‍ ഉസ്മാൻ കേരളത്തിൽ നിന്ന് എഐസിസി സെക്രട്ടറിയായ ആദ്യ വനിതയാണ്. കെപിസിസി നിർവാഹക സമിതി അംഗം, മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷ, ആലപ്പുഴ നഗരസഭാ മുൻ ചെയർപേഴ്‌സൺ, ആലപ്പുഴ ജില്ലാപഞ്ചായത് മുൻ അംഗം, കെഎസ്‌യു മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, കേരള സർവകലാശാല സെനറ്റ് അംഗം, എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

SCROLL FOR NEXT