മന്ത്രിക്കെതിരായ വ്യാജ വാർത്തക്കെതിരെ ഡിജിപിക്ക് പരാതി 
KERALA

ബിര്‍ണാണി ശങ്കുവിനെ സസ്‌പെന്‍ഡ് ചെയ്തുവെന്ന വാർത്ത; മന്ത്രിക്കെതിരായ വ്യാജ ട്രോളിനെതിരെ ഡിജിപിക്ക് പരാതി

മന്ത്രി ബിന്ദു കൃഷ്ണയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാറാണ് പരാതി നൽ‌കിയത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: ബിരിയാണി ശങ്കുവിനെ അംഗനവാടിയിൽ നിന്നും സസ്പെൻഡ് ചെയ്തുവെന്ന വ്യാജ വാർത്തക്കെതിരെ മന്ത്രി ബിന്ദുകൃഷ്ണ ഡിജിപിക്ക് പരാതി നൽകി. ബിന്ദുകൃഷ്‌ണയ്ക്ക് എതിരെയുള്ള ട്രോൾ വ്യാജ വാർത്ത എന്ന് ആരോപിച്ച് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഡ്വ. ത്രിദീപ് കുമാറാണ് പരാതി നൽ‌കിയത്.

ബിരിയാണി ശങ്കുവിനെ അംഗനവാടിയിൽ നിന്നും സസ്പെൻഡ് ചെയ്തു എന്നായിരുന്നു ട്രോൾ. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് കേസ്. കുട്ടിയെ സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തു എന്ന് പ്രചരിക്കുന്നതായും പരാതിയിലുണ്ട്.

ബിരിയാണി ശങ്കു രാധാമണി ചേച്ചിയുടെ കൊച്ചുമകനാണെന്ന് കഴിഞ്ഞദിവസം ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. തുടർന്നായിരുന്നു ശങ്കു തന്നെ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് "ഞാൻ രാധാമണി ചേച്ചിടെ കൊച്ചുമോനല്ല, അമ്മാമ്മ ഓമനയാണ്" എന്ന് മന്ത്രിയെ തിരുത്തിയത്. ഇതോടെ മന്ത്രിക്കെതിരായ ട്രോൾ വീഡിയോ വൈറലായി.

ഇതിന് പിന്നാലെയാണ് ബിരിയാണി ശങ്കുവിനെ സസ്പെൻ്റ് ചെയ്തുവെന്ന പോസ്റ്റ് പുറത്തുവന്നത്. ഇതിനെതിരെയാണ് മന്ത്രി ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.

SCROLL FOR NEXT