KERALA

തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കും; കോൺഗ്രസിനൊപ്പം ഉറച്ചുനിൽക്കും: ശശി തരൂർ

രാഷ്ട്രീയം പറയാനല്ല ആഗ്രഹം രാഷ്ട്രത്തിനു വേണ്ടി സംസാരിക്കാനാണ് ആഗ്രഹമെന്നും ശശി തരൂർ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിക്കുമെന്ന് ശശി തരൂർ. 17 വർഷമായി പാർട്ടി വിടുന്നെന്ന കഥകൾ കേൾക്കുന്നു. തന്നോട് മാത്രം അങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് എന്ത് കൊണ്ടാണ് എന്നും ശശി തരൂർ ആരാഞ്ഞു. കോൺഗ്രസിൽ തന്നെ ഉറച്ച് നിൽക്കുമെന്നും, പാർട്ടിയുടെ നിലപാടിനെ എതിർക്കാൻ ആർക്കും അവകാശമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

വികസന കാര്യങ്ങളിൽ നല്ല കാര്യങ്ങൾ കാണുമ്പോൾ ചൂണ്ടി കാണിക്കാറുണ്ട്. ചില സാഹചര്യങ്ങളിൽ വ്യക്തിപരമായ അഭിപ്രായം പറയാറുണ്ട്. രാഹുൽ ഗാന്ധി നിലപാട് ഉള്ള നേതാവാണ്. അദ്ദേഹം എതിർത്ത് പറയുന്ന ഒരു കാര്യത്തിന് പോലും ഞാൻ എതിരഭിപ്രായം പറയാറില്ല. നിലപാടുകൾക്കൊപ്പം ആത്മാർഥമായി നിൽക്കുകയേ ചെയ്യാറുള്ളൂ. രാജ്യത്തെ പല കാര്യങ്ങൾക്ക് വേണ്ടിയും അദ്ദേഹം ശക്തമായി നിലപാട് എടുക്കാറുണ്ട്. അതിനെക്കുറിച്ചൊന്നും രണ്ടഭിപ്രായമില്ലെന്നും ശശി തരൂർ വ്യക്തമാക്കി.

SCROLL FOR NEXT