കോഴിക്കോടും ഷിഗെല്ല 
KERALA

കോഴിക്കോടും ഷിഗെല്ല; പയ്യോളിയിൽ മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു

കുട്ടിയുടെ കുടുംബത്തിലെ മറ്റ് ആർക്കും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ കോഴിക്കോടും രോഗബാധ സ്ഥിരീകരിച്ചു. പയ്യോളിയിലെ മൂന്ന് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പയ്യോളി മുനിസിപ്പാലിറ്റി തച്ചന്‍കുന്നിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പനിയും മറ്റ് രോഗലക്ഷണങ്ങളും ഉണ്ടായതിനെ തുടര്‍ന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ഈ കുട്ടി ചികിത്സ തേടിയിരുന്നു. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്. കുടുംബത്തിലെ മറ്റ് ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ല. നഗരസഭ ആരോഗ്യവകുപ്പിൻ്റെ നേതൃത്വത്തില്‍ വാര്‍ഡ് ക്ലോറിനേഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു.

അതേസമയം വയനാട് ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം പതിനാറായി. ജില്ലയിൽ പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. നിലവിൽ രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഡിഎംഒ അറിയിച്ചു.

SCROLL FOR NEXT