ഷൈന്‍ ടോം ചാക്കോയും പിതാവും Source: ഫയല്‍‌ ചിത്രം
KERALA

ഷൈൻ ടോം ചാക്കോ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; പിതാവ് മരിച്ചു

ഷൈനിൻ്റെ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം

Author : ന്യൂസ് ഡെസ്ക്

നടന്‍ ഷൈൻ ടോം ചാക്കോ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സേലത്ത് വെച്ചായിരുന്നു വാഹനാപകടം. അപകടത്തില്‍ ഷൈനിന്റെ പിതാവ് പി.സി. ചാക്കോ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

കുടുംബ സമേതം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഷൈനിൻ്റെ പേഴ്സണല്‍ അസിസ്റ്റൻ്റാണ് വാഹനമോടിച്ചിരുന്നത്. അപകടത്തില്‍ ഷൈനിന്റെ കൈക്ക് ഒടിവുണ്ട്. ഷൈനിന് ശസ്ത്രക്രിയയുടെ ആവശ്യമുണ്ട്. അമ്മയ്ക്കും പേഴ്സണല്‍ അസിസ്റ്റൻ്റിനും പരിക്കുള്ളതായാണ് വിവരം. ഷൈനിൻ്റെ ചികിത്സയുടെ ഭാഗമായി ബെംഗളൂരുവിലേക്ക് പോകുന്നതിനിടെയാണ് അപകടം.

SCROLL FOR NEXT