ശോഭ സുരേന്ദ്രൻ Source: News Malayalam 24x7
KERALA

"നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്നതെല്ലാം കേന്ദ്രം ചെയ്തു, കാന്തപുരത്തിൻ്റെ ഇടപെടൽ ശ്ലാഘനീയം"; ശോഭാ സുരേന്ദ്രൻ ന്യൂസ് മലയാളത്തോട്

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ബിജെപി തുടക്കം മുതൽ ഇടപെടുന്നുണ്ടെന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന

Author : ന്യൂസ് ഡെസ്ക്

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ ചെയ്യാവുന്നതിൻ്റെ പരമാവധി ചെയ്തു എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ. വിഷയത്തിൽ കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ നടത്തിയ ഇടപെടൽ ശ്ലാഘനീയമാണ്. അദ്ദേഹത്തിന് നന്ദി എന്നും ഹലോ മലയാളം ലീഡേഴ്സ് മോണിംഗിൽ ശോഭ സുരേന്ദ്രൻ പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ബിജെപി തുടക്കം മുതൽ ഇടപെടുന്നുണ്ടെന്നാണ് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രസ്താവന. ഇതിൽ കേന്ദ്രത്തിന് കാലതാമസം വന്നിട്ടില്ല. കാന്തപുരത്തിൻറെ ഇടപെടൽ പ്രശംസാർഹമാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേസമയം ബിജെപിയിൽ പ്രശ്നങ്ങളുണ്ട് എന്നത് ചില മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്ന് ശോഭ സുരേന്ദ്രൻ പറയുന്നു.ബിജെപിക്കുള്ളിൽ പ്രശ്നങ്ങളുണ്ടെന്ന് ചില മാധ്യമങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നു. മുൻ സംസ്ഥാന അധ്യക്ഷന്മാരുൾപ്പെടെ ഉള്ളവർ കോർ കമ്മിറ്റിയിൽ ഇരുന്ന് ചർച്ചകൾ നടത്തിയാണ് തീരുമാനങ്ങൾ എടുക്കുന്നത്.ബിജെപി ജനാധിപത്യ പാർട്ടിയാണ്. പലർരുടേയും എല്ലാ ആഗ്രഹങ്ങളും നടന്നു എന്ന് വരില്ല. അഖിലേന്ത്യ നേതൃത്വം അറിഞ്ഞുകൊണ്ട് മാത്രമേ സംസ്ഥാന ബിജെപി തീരുമാനങ്ങൾ എടുക്കുകയുള്ളൂ എന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഭാരതാംബ വിവാദങ്ങൾക്ക് പിന്നിൽ ചരിത്രം അറിയാത്തവരാണെന്നും ഹലോ മലയാളം ലീഡേഴ്സ് മോണിംഗിൽ ശോഭ സുരേന്ദ്രൻ പറഞ്ഞു. സർവകലാശാലകളെ കലാപഭൂമിയാക്കുന്നു. സർക്കാരിന് ഓശാന പാടുന്ന ആളായി ഗവർണർക്ക് ഇരിക്കാനാകില്ലെന്നും അവർ കൂട്ടിച്ചേർത്തു.

SCROLL FOR NEXT