റെയിൽവേ സിഗ്നലിൽ തടസം: കൊല്ലത്ത് ട്രെയിൻ ഗതാഗതം നിലച്ചു, ട്രെയിനുകൾ വൈകിയോടുമെന്ന് റിപ്പോർട്ട്
ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ രണ്ട് മണിക്കൂർ നേരമായി പിടിച്ചിട്ടിരിക്കുകയാണ്
Author : ന്യൂസ് ഡെസ്ക്
കൊല്ലം: റെയിൽവേ സിഗ്നൽ നിലച്ചതിനെ തുടർന്ന് കൊല്ലത്ത് ട്രെയിൻ ഗതാഗതം നിലച്ചു. ബെംഗളൂരു-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ രണ്ട് മണിക്കൂർ നേരമായി പിടിച്ചിട്ടിരിക്കുകയാണ്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ചില ട്രെയിനുകൾ വൈകിയേക്കുമെന്നാണ് റിപ്പോർട്ട്.