വീഴ്ച സ്ഥിരീകരിച്ച് എസ്ഐടി 
KERALA

റിപ്പോര്‍ട്ട് തിരുത്തിയത് എം.ആര്‍. അജിത് കുമാറിന്റെ അറിവോടെ; ആലപ്പുഴയിലെ രക്ഷാപ്രവര്‍ത്തന കേസിലെ അട്ടിമറി സ്ഥിരീകരിച്ച് എസ്‌ഐടി

എസ്പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: രക്ഷാപ്രവർത്തന കേസിലെ അട്ടിമറി നടത്തിയ എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് നൽകി. എസ്പി ഷൗക്കത്തലി നേരിട്ടാണ് റിപ്പോർട്ട് ഡിജിപിക്ക് കൈമാറിയത്. അന്വേഷണത്തിൽ അട്ടിമറി നടന്നുവെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. എം.ആർ. അജിത് കുമാറിനെതിരായ ഉദ്യോഗസ്ഥരുടെ മൊഴിയും രേഖകളും റിപ്പോർട്ടിൻ്റെ ഭാഗമായി നൽകിയിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിൻ്റെ കാലത്ത് കേസ് ഡയറി തിരുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു എസ്ഐടി അന്വേഷണം.

കെഎസ്‌യു യൂത്ത് കോൺഗ്രസ് പ്രവ‍ർത്തകരെ മർദിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ഓഫീസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്നാണ് മുൻ അന്വേഷണ സംഘത്തെ വെളിപ്പെടുത്തൽ. എഡിജിപി അജിത് കുമാറിന്‍റെ അറിവോടെ ഗ്രേഡ് എസ്ഐമാരായ ഗിരീഷും, ശ്രീകാന്തും ചേർന്ന് രേഖകള്‍ തിരുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ആദ്യ അന്വേഷണ സംഘം എസ്ഐടിക്ക് മൊഴി നൽകിയത്. ‌‌

രേഖകള്‍ എഡിജിപിയുടെ അറിവോടെ തിരുത്തിയെന്ന് ഗ്രേഡ് എസ്ഐമാർ എസ്ഐടിയുടെ ചോദ്യം ചെയ്യൽ സമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് കൃത്രിമം നടത്തിയ സ്ഥലത്ത് തെളിവെടുത്ത് നടത്തിയത്. സന്ദർശക രജിസ്റ്റർ, സിസിടിവി, കമ്പ്യൂട്ടർ എന്നിവ പരിശോധിച്ചു. ആലപ്പുഴയിൽ നിന്നുള്ള അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ എഡിജിപിയും സ്ഥലത്തുണ്ടായിരുന്നുവെന്ന് എസ്ഐടി സ്ഥീരീകരിച്ചിട്ടുണ്ട്.

SCROLL FOR NEXT