KERALA

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കണ്ടെത്തി; കണ്ടെത്തിയത് ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്ന്

ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധനാണ് സ്വർണം വാങ്ങിയത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണം കണ്ടെത്തി. ബെല്ലാരിയിലെ ജ്വല്ലറിയിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയിൽ നിന്നും ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധനാണ് സ്വർണം വാങ്ങിയത് എന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ശബരിമലയിൽ നിന്നും ഏകദേശം 471 ഗ്രാം സ്വർണമാണ് നഷ്ടമായത്. സ്വർണം കണ്ടെത്തിയതിന് അന്വേഷണസംഘത്തിൻ്റെ നിർണായക നീക്കമാണ്. ദ്വാരപാലക ശിൽപങ്ങളിൽ നിന്നും ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയ പരിശോധനകൾ നടത്തേണ്ടതുണ്ട്. മോഷ്ടിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സ്വർണം കണ്ടെത്തിയത്.

SCROLL FOR NEXT