ശബരിമല  Source: News Malayalam 24x7
KERALA

ശബരിമല സ്വര്‍ണക്കൊളളയിൽ എസ്ഐടിയുടെ നിർണായക നീക്കം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി.കെ. വാസുദേവനെ ചോദ്യം ചെയ്യുന്നു

കാണാതായ സ്വർണ പീഠം സൂക്ഷിച്ചുവച്ചത് വാസുദേവനാണ്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസിൽ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് സി.കെ. വാസുദേവനെ ചോദ്യം ചെയ്യുന്നു. കാണാതായ സ്വർണ പീഠം സൂക്ഷിച്ചുവച്ചത് വാസുദേവനാണ്. വാതിലിന്റെയും കട്ടിളയുടെയും സ്‌പോണ്‍സര്‍മാരുടെ പട്ടികയിലും വാസുദേവനുമുണ്ട്.

ദേവസ്വം ഉദ്യോഗസ്ഥരെയും പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയിട്ടുണ്ട്. തിരുവാഭരണം കമ്മിഷണര്‍ റിജിലാലിനെയും എസ്ഐടി വിളിച്ചുവരുത്തിയിട്ടുണ്ട്. ഈ വര്‍ഷം ദ്വാരപാലക പാളികള്‍ കൊണ്ടുപോകുന്നതിനെ എതിര്‍ത്തത് റിജിലാലായിരുന്നു. മാരാമത്ത് ജീവനക്കാരന്‍ കൃഷ്ണകുമാറിനെയും എസ്ഐടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

SCROLL FOR NEXT