KERALA

മഞ്ചേരിയിൽ സ്വകാര്യ വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം; മനുഷ്യന്റേതെന്ന് പ്രാഥമിക നിഗമനം

അസ്ഥികൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: മഞ്ചേരിയിൽ സ്വകാര്യ വാണിജ്യ കെട്ടിടത്തിന് മുകളിൽ അസ്ഥികൂടം കണ്ടെത്തി. മഞ്ചേരി ചെരണിയിലെ കെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ ആണ് അസ്ഥികൂടം കണ്ടെത്തിയത്. അസ്ഥികൂടത്തിന് രണ്ട് മാസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

അസ്ഥികൂടം മനുഷ്യന്റേത് ആണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് ഫോറൻസിക് സംഘം പരിശോധന നടത്തും. കെട്ടിടത്തിനു മുകളിലെ ഫ്ലക്സ് മാറ്റാൻ എത്തിയ ജോലിക്കാർ ആണ് അസ്ഥികൂടം കണ്ടെതെന്ന് വാർഡ് കൗൺസിലർ അഷറഫ് പറയുന്നു.

SCROLL FOR NEXT