ആലപ്പുഴ: നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. അരൂർ സെൻ്റ് അഗസ്റ്റിൻ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി നിയ മോൾ (13) ആണ് മരിച്ചത്. നൃത്ത പരിശീലനത്തിനിടെ അണലി കടിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഈ മാസം 6ന് നൃത്ത പരിശീലനത്തിന് പോകുന്നതിനിടെ നിയ മോളുടെ കാലിന് എന്തോ കടിച്ചതായി അനുഭവപ്പെട്ടു. ആദ്യം ഉറുമ്പ് കടിച്ചതാണെന്ന് കരുതി കാര്യമാക്കിയില്ല. പിന്നീട് കുട്ടി കുഴഞ്ഞുവീണതോടെ പിഎസ് മിഷൻ ഹോസ്പിറ്റലിലേക്കും തുടർന്ന് ലേക്‌ഷോർ ഹോസ്പിറ്റലിലേക്കും മാറ്റി. 24 ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.