KERALA

കണ്ണൂരിൽ പാമ്പുകടിയേറ്റ് മരണം; മരിച്ചത് മുതുകുട സ്വദേശി നബീസ

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. മുതുകുട സ്വദേശി നബീസയാണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചാണ് നബിസയ്ക്ക് പാമ്പ് കടിയേറ്റത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

എറണാകുളം ചെറായി റിസോട്ടിലേത്തിയ യുവതിക്കും പാമ്പുകടിയേറ്റു. വിനോദ സഞ്ചാരത്തിന് എത്തിയ കോയമ്പത്തൂർ സ്വദേശി ശർമിള (38) ആണ് കടിയേറ്റത്. വിദഗ്ധ ചികിത്സയ്ക്കായി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കൊല്ലത്ത് 47കാരനും പാമ്പുകടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് കടിയേറ്റത്. ഇയാളെ നിരീക്ഷണത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചുരുട്ട വിഭാഗത്തിലുള്ള പാമ്പാണ് സുദേവനെ കടിച്ചത്

അതേസമയം, ഇന്നലെ മാത്രം സംസ്ഥാനത്ത് 15 പാമ്പ് കടിയേറ്റ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് കോട്ടയത്തും കോഴിക്കോടും (3) ആണ്. 11 എണ്ണം പാമ്പ് കടിയേറ്റതായി സംശയിക്കുന്ന കേസുകളാണ്.

SCROLL FOR NEXT