മുസ്ലീം വിരുദ്ധ പരാമർശത്തിൽ എസ്‌എന്‍ഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പൊലീസിൽ പരാതി നൽകി എസ്എൻഡിപി സംരക്ഷണ സമിതി. മുസ്ലീം സ്ത്രീകൾ സന്താന ഉത്പാദന യന്ത്രങ്ങൾ ആണെന്ന പരാമർശത്തിലാണ് പരാതി. കോട്ടയം വെസ്റ്റ് പൊലീസിലാണ് പ്രവർത്തകർ പരാതി സമർപ്പിച്ചത്. വിദ്വേഷ പരാമർശം, സ്ത്രീവിരുദ്ധ പരമർശം എന്നിവ ചൂണ്ടിക്കാട്ടിയാണ് പരാതി നൽതകിയത്.
ജനറൽ സെക്രട്ടറി വർഗീയ വിഷം തുപ്പുകയാണെന്നും എസ്എൻഡിപി സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. അങ്ങനെയുള്ള ആളെ സർക്കാർ സംരക്ഷിക്കുകയാണ്. മൈക്രോ അഴിമതിയിൽ കുറ്റപത്രം തയ്യാറായിട്ടും നടപടി എടുക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും എസ്‌എന്‍ഡിപി സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു.