കോഴിക്കോട്: ഫറോക്കില്‍ യുവതിയെയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതില്‍ പ്രതിഷേധം കനക്കുന്നു. എട്ട് ദിവസമായി ദുരിതമനുഭവിക്കുന്നത് ചേളാരി സ്വദേശിനി ഹസീനയും മകനും. വീട് പൊളിച്ചായാലും ഹസീനയെ അകത്ത് കയറ്റുമെന്ന് സാമൂഹ്യപ്രവര്‍ത്തക വി.പി. സുഹറ പറഞ്ഞു.
വിഷയത്തില്‍ മഹല്ല് കമ്മിറ്റികള്‍ എന്തുകൊണ്ട് ഇടപെടുന്നില്ലെന്ന് വി.പി. സുഹറ ചോദിച്ചു. കോടതി വിധിയെ പോലും ഭര്‍തൃവീട്ടുകാര്‍ അവഗണിച്ചുവെന്നും യുവതിയെയും കുട്ടിയെും അകത്തു കയറ്റാനുള്ള നീക്കം ഉണ്ടാവുമെന്നും വിപി സുഹറ പറഞ്ഞു.
കഴിഞ്ഞ ദിവസം സുഹറയെത്തിയപ്പോള്‍ വീട്ടുകാര്‍ തടഞ്ഞിരുന്നു. ചേളാരി സ്വദേശിനി ഹസീനയെയും മകനെയും കഴിഞ്ഞ എട്ട് ദിവസമായി ഭര്‍തൃ വീട്ടുകാര്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. ഫറോക്ക് സ്വദേശി മുഹമ്മദ് ഫാസിലിനെതിരെയാണ് പരാതി.
യുവതിയില്‍ നിന്ന് 40 പവന്‍ സ്വര്‍ണം ഭര്‍ത്താവായ ഫാസില്‍ കൈക്കലാക്കിയിരുന്നു. യുവതിയെ നിറത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും ഭര്‍തൃ വീട്ടുകാര്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും പരാതിയില്‍ പറയുന്നു.