KERALA

കാറില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു; യൂബര്‍ ഡ്രൈവര്‍ക്കെതിരെ അലിന്‍ ജോസ് പെരേര

മര്‍ദ്ദനമേറ്റിട്ട് ശരീരത്തിന് നുറുങ്ങുന്ന വേദനയെന്ന് അലിന്‍ ജോസ് പെരേര.

Author : ന്യൂസ് ഡെസ്ക്

യൂബര്‍ ഡ്രൈവര്‍ കാറില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്ന പരാതിയുമായി സോഷ്യല്‍ മീഡിയ താരം അലിന്‍ ജോസ് പെരേര. മര്‍ദ്ദനമേറ്റിട്ട് ശരീരത്തിന് നുറുങ്ങുന്ന വേദനയെന്നും അലിന്‍ ജോസ് പെരേര. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അലിന്‍ ജോസ്.

തന്നെ കാറിലിട്ട് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രിച്ചെന്നും താന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും അലിന്‍ ജോസ് പെരേര പറഞ്ഞു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു അലിന്‍ ജോസിന്റെ വെളിപ്പെടുത്തല്‍.

ആശിഷ് എന്ന യുവാവാണ് തന്നെ മര്‍ദ്ദിച്ചത്. ആശിഷിനെ രണ്ട് വര്‍ഷമായി അറിയാം. എന്നാല്‍ തന്റെ കുടുംബത്തിന് റീത്ത് വെയ്ക്കുമെന്ന് വരെ ആശിഷ് പറഞ്ഞുവെന്നും ആശിഷിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടണം. യൂബറില്‍ കയറുന്ന നിരവധി സാധാരണക്കാരുണ്ട്. അവര്‍ക്ക് ആശിഷിനെ പോലുള്ളവര്‍ ഭീഷണിയാണെന്നും അലിന്‍ ജോസ് പെരേര പറഞ്ഞു.

ആശിഷ് മനുഷ്യനാണോ മൃഗമാണോ എന്ന് അറിയില്ലെന്നും യൂബറില്‍ ഇനി യാത്ര ചെയ്യില്ലെന്നും അലിന്‍ ജോസ് പെരേര പറയുന്നു. ആശിഷ് തന്നെ വിളിച്ച് ശല്യപ്പെടുത്തിയതുകൊണ്ടാണ് അയാള്‍ക്കൊപ്പം പോയത്. പ്രസ്തുത സ്ഥലത്തെത്തി ഡാന്‍സ് കളിച്ചു. എന്നാല്‍ ബാക്കിയുള്ള പണം തന്നില്ല. തുടര്‍ന്ന് അത് തര്‍ക്കമായി. ഇതിന് പിന്നാലെ തന്നെ അതിക്രൂരമായി ആക്രമിക്കുകയായിരുന്നുവെന്നാണ് അലിന്‍ ജോസ് പെരേര പറഞ്ഞത്.

തിയേറ്ററിന് മുമ്പില്‍ മീഡിയ ശ്രദ്ധ പിടിച്ചു പറ്റുന്ന അലിന്‍ ജോസ് പെരേര സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വിമര്‍ശന വിധേയനാകാറുണ്ട്. അടുത്തിടെ രേണു സുധിയുമൊത്ത് ഒരു വെബ് സീരിസിലും അഭിനയിച്ചിരുന്നു.

SCROLL FOR NEXT