KERALA

മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യം; കറിക്കത്തി ഉപയോഗിച്ച് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മകന്‍ പൊലീസ് കസ്റ്റഡിയില്‍

വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കല്ലിയൂരില്‍ അമ്മയെ മകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. കല്ലിയൂര്‍ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മകന്‍ അജയകുമാറിനെ നേമം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി 11.45 ഓടുകൂടിയാണ് കൊലപാതകം നടക്കുന്നത്. മദ്യപാനം ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. കറിക്കത്തി ഉപയോഗിച്ച് അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

വിജയകുമാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് അറസ്റ്റും രേഖപ്പെടുത്തും.

SCROLL FOR NEXT