മദ്യലഹരിയിൽ മകൻ അച്ഛനെ തലക്കടിച്ചു കൊന്നു 
KERALA

മണിമലയിൽ അരുംകൊല; മദ്യലഹരിയിൽ മകൻ അച്ഛനെ തലക്കടിച്ചു കൊന്നു

മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മണിമലയിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലക്കടിച്ചുകൊന്നു. റാന്നി മക്കപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. മകൻ സച്ചു സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അച്ഛനുമായി സച്ചു നിരന്തരം വഴക്കുണ്ടാക്കിയിരുന്നെന്ന് അയൽവാസി ന്യൂസ് മലയാളത്തോട് പറഞ്ഞു.

ശനിയാഴ്ച വൈകീട്ടാണ് സംഭവം. സന്തോഷിൻ്റെ ഭാര്യയും രണ്ടുമക്കളും ഭാര്യമാതാവും മാത്രമാണ് മണിമലയിലെ വീട്ടില്‍ താമസിക്കുന്നത്. വല്ലപ്പോഴും എത്തുമ്പോള്‍ മദ്യപിച്ച് ഭാര്യയുമായും മക്കളുമായും വഴക്കുണ്ടാക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

സന്തോഷ് ഭാര്യയുമായി വഴക്കുണ്ടാക്കി. ഇതുകണ്ട ഇളയമകന്‍ സച്ചു കാപ്പിക്കമ്പ് എടുത്ത് സന്തോഷിൻ്റെ തലയ്ക്ക് അടിച്ചു. അടിയേറ്റു ചോരയില്‍ കുളിച്ചു കിടന്ന സന്തോഷിനെ നാട്ടുകാരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

SCROLL FOR NEXT