തൃശൂർ: ശ്രീനാരായണപുരത്ത് രക്ഷിതാവ് അധ്യാപകനെ സ്കൂളിൽ കയറി മർദിച്ചു. പോഴങ്കാവ് സെൻ്റ് ജോർജ് മിക്സഡ് എൽ.പി. സ്കൂളിലെ അധ്യാപകൻ ആല സ്വദേശി ഭരത് കൃഷ്ണയ്ക്കാണ് മർദനമേറ്റത്. പോഴങ്കാവ് സ്വദേശി ചെന്നറ വീട്ടിൽ ധനീഷാണ് അധ്യാപകനെ മർദിച്ചത്.
ധനീഷിൻ്റെ നാലാം ക്ലാസ് വിദ്യാർഥിയായ മകൻ സ്കൂൾ സമയത്ത് ക്ലാസിൽ നിന്നുമിറങ്ങി പോയതിനെ ചൊല്ലിയാണ് രക്ഷിതാവ് അധ്യാപകനെ മർദിച്ചത്. മതിലകം പൊലീസ് സംഭവത്തിൽ കേസെടുത്തതോടെ ധനീഷ് ഒളിവിൽ പോയി. തിങ്കളാഴ്ച്ച വൈകീട്ടായിരുന്നു സംഭവം.