Source: Social Media
KERALA

ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നാളെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മാർട്ടം ചെയ്യും

Author : ശാലിനി രഘുനന്ദനൻ

ആലപ്പുഴ: തുറവൂരിൽ അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. നാട്ടുകാരുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് കുത്തിയതോട് പൊലീസ് കേസെടുത്തു. നാളെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മാർട്ടം ചെയ്യും.

SCROLL FOR NEXT