തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ Source: FB
KERALA

സ്പീക്കര്‍ അരാഷ്ട്രീയവാദിയല്ല, സഭയ്ക്കകത്ത് നിഷ്പക്ഷനായിരിക്കും: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

നാക്കു പിഴ വരാത്തവർ ആരുണ്ടെന്നും തിരുവഞ്ചൂർ...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലെ പരിഹാസങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്പീക്കർ സ്ഥാനാർഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ. നാക്കു പിഴ വരാത്തവർ ആരുണ്ടെന്ന് തിരുവഞ്ചൂരിന്റെ ചോദ്യം. മന്ത്രി സ്ഥാനവും സ്പീക്കർ സ്ഥാനവുമായി താരതമ്യം ഇല്ല. സഭയ്ക്ക് അകത്ത് നിഷ്പക്ഷനായിരിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.

ജനാധിപത്യത്തിൻറെ നാല് തൂണുകൾ ഒന്നിന്റെ തലപ്പത്തെത്താൻ കഴിഞ്ഞത് അതിപ്രധാന നിമിഷമെന്നും തിരുവഞ്ചൂർ പറഞ്ഞു. നീതി ബോധത്തോടും നീതിനിഷ്ടമായും മുന്നോട്ടു പോകും. നിഷ്പക്ഷമായ നിലപാടെടുത്ത് പ്രീതിയില്ലാതെ മുന്നോട്ടുപോകും. പാർട്ടിയോടും പാർട്ടി നേതൃത്വത്തോടും സന്തോഷവും ബഹുമാനവും മാത്രം. ഈ ചുമതല നിർവഹിക്കാൻ തനിക്ക് കഴിയുമെന്ന് കണ്ടെത്തിയതിൽ സന്തോഷമെന്നും തിരുവഞ്ചൂർ പറഞ്ഞു.

അതേസമയം, ചരിത്ര നിമിഷമെന്ന് എൻഡിഎ സ്ഥാനാർഥി ബി.ബി. ഗോപകുമാർ പറഞ്ഞു. സഭയിൽ അസംതൃപ്തരായ ഒരുപാട് പേരുണ്ട്. ഭരണ പക്ഷത്ത് മുഖ്യമന്ത്രി തർക്കവും, പ്രതിപക്ഷത്ത് പ്രതിപക്ഷ നേതാവിനെ ചൊല്ലിയുള്ള തർക്കവുമാണ്. ഇരുമുന്നണികളിലെയും അതൃപ്തി ബിജെപിക്കുള്ള വോട്ടാകും. ജി. സുധാകരന്റെ ഉൾപ്പടെ വോട്ട് ലഭിക്കും. മറുചേരിയിൽ നിന്ന് വോട്ട് ലഭിക്കും എന്ന് പ്രതീക്ഷയെന്നും ബി.ബി. ഗോപകുമാർ പറഞ്ഞു.

രാവിലെ 9 മണി മുതൽ സഭാ നടപടികൾ ആരംഭിക്കും. പ്രോ ടേം സ്പീക്കറായ ജി. സുധാകരനാകും സഭ നിയന്ത്രിക്കുക. സ്പീക്കറുടെ ഡയസിന് ഇരുവശത്തുമായി ക്രമീകരിച്ചിരിക്കുന്നയിടങ്ങളിൽ എംഎൽഎമാർക്ക് രഹസ്യ വോട്ട് രേഖപ്പെടുത്താം. വോട്ടെണ്ണലിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന സ്പീക്കറെ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും ചേർന്ന് ഡയസിലേക്ക് ആനയിക്കും. തുടർന്ന് കക്ഷി നേതാക്കൾ സ്പീക്കർക്ക് ആശംസകൾ നേർന്ന് സംസാരിക്കും. അടുത്ത മാസം രണ്ടിന് ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും.

SCROLL FOR NEXT