KERALA

ശബരിമല സ്വര്‍ണക്കൊളള; ചെന്നിത്തല നല്‍കിയ വിവരത്തിൽ അന്വേഷണം, ഡി. മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി

വിദേശ വ്യവസായി പറഞ്ഞ ഡി. മണി ആരെന്ന അന്വേഷണം എസ്ഐടി നേരത്തെ ആരംഭിച്ചിരുന്നു.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം പുരോഗമിക്കുകയാണ്. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ വിവരവുമായി ബന്ധപ്പെട്ടും അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ഡി. മണി എന്നയാൾ ഉണ്ടെന്ന് എസ്ഐടി ഇതിനോടകം സ്ഥിരീകരിച്ചു. ഇയാൾ പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയ സംഘത്തലവനെന്നാണ് മൊഴി. രമേശ് ചെന്നിത്തല പറഞ്ഞ വ്യവസായിയാണ് മൊഴി നൽകിയത്.

ചെന്നൈ സ്വദേശിയുടെ സംഘവുമായി എസ്‌ഐടി ഫോണിൽ ബന്ധപ്പെട്ടു. ഇന്നോ നാളെയോ ചോദ്യം ചെയ്യും എന്നാണ് സൂചന. കേസിൽ രമേശ് ചെന്നിത്തല അടക്കം നിരവധി പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പ്രധാനമായും ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം. വിദേശ വ്യവസായി പറഞ്ഞ ഡി. മണി ആരെന്ന അന്വേഷണം എസ്ഐടി നേരത്തെ ആരംഭിച്ചിരുന്നു. തുടർന്നാണ് അങ്ങനെ ഒരാൾ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.

അതേ സമയം കേസിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളെ മറ്റന്നാൾ ചോദ്യം ചെയ്യും. കെ.പി. ശങ്കർദാസിനും എൻ. വിജയകുമാറിനും 26 ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. ഇരുവരെയും അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് തവണ ചോദ്യം ചെയ്ത ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചത്.

ശബരിമല സ്വര്‍ണക്കൊളള കേസിൽ രമേശ് ചെന്നിത്തല നല്‍കിയ വിവരത്തിലും അന്വേഷണം. വിദേശ വ്യവസായി പറഞ്ഞ ഡി മണി ആരെന്ന അന്വേഷണം എസ്ഐടി ആരംഭിച്ചു.രമേശ് ചെന്നിത്തല അടക്കം നിരവധി പേര്‍ രഹസ്യ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.പ്രധാനമായും ചെന്നൈ കേന്ദ്രീകരിച്ചാണ് അന്വേഷണം.

SCROLL FOR NEXT