KERALA

നിതിൻ രാജിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും

നിതിൻ്റെ വീട് സന്ദർശിച്ച് മന്ത്രി വി. ശിവൻകുട്ടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനൊടുക്കിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. കണ്ണൂർ എസിപിക്ക് അന്വേഷണ ചുമതല നൽകി. 11 അംഗ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി രൂപീകരിച്ചിരിക്കുന്നത്.

മന്ത്രി വി. ശിവൻകുട്ടി നിതിൻ രാജിൻ്റെ വീട് സന്ദർശിച്ച് മാതാപിതാക്കളുമായി സംസാരിച്ചു. കോളേജിൽ നിന്ന് ഒരാൾ പോലും വീട്ടിലേക്ക് വരാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുവെന്നും വിദ്യാർത്ഥികൾക്ക് മാനേജ്മെൻറ് നിർദ്ദേശം നൽകിയിരിക്കാം എന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയ ഉടനെ കുടുംബത്തിന് നേരിട്ട് കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കും. നിതിൻ രാജിന്റെ വേർപാട് ഗൗരവമുള്ള വിഷയമാണെന്നും കോഴ്സിന് ചേർന്നപ്പോൾ മുതൽ നിതിൻ രാജിനെ പീഡിപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നാണ് പിതാവ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.

SCROLL FOR NEXT