തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മാറ്റിവെച്ച മൂന്ന് വാർഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. മൂന്ന് വാർഡുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജനുവരി 12ന് നടക്കും. മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിപ്പാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ, തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം എന്നീ വാർഡുകളിലാണ് പ്രത്യേക തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ ജനുവരി 13നാണ്. സ്ഥാനാർഥികൾ മരിച്ചത് മൂലമാണ് മൂന്നു വാർഡുകളിൽ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
ഡിസംബർ 24 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഡിസംബർ 29 ആണ് സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി. അതേസമയം, തെരഞ്ഞെടുപ്പ് റദ്ദാക്കുന്ന സമയത്ത് നാമനിർദേശ പത്രിക നൽകിയവർ വീണ്ടും സമർപ്പിക്കേണ്ടതില്ല.