KERALA

"ആരോഗ്യ വകുപ്പിൻ്റെ വ്യവസ്ഥകൾ അംഗീകരിക്കില്ല"; 'ഹൃദ്യ'ത്തിൽ മുഖംതിരിച്ച് ശ്രീചിത്ര

സംസ്ഥാന സർക്കാർ പലതവണ താൽപ്പര്യം പ്രകടിപ്പിച്ചുവെങ്കിലും ശ്രീചിത്ര വിട്ടുനിൽക്കുകയാണ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കുട്ടികളിലെ ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ഹൃദ്യം പദ്ധതിയിൽ നിന്ന് വിട്ടു നിന്ന് ശ്രീചിത്ര തിരുനാൾ മെഡിക്കൽ സെൻ്റർ. സംസ്ഥാന സർക്കാർ പലതവണ താൽപ്പര്യം പ്രകടിപ്പിച്ചുവെങ്കിലും പദ്ധതിയി നിന്ന് വിട്ടനിൽക്കുന്ന നിലാപടാണ് ശ്രീചിത്ര എടുത്തിരിക്കുന്നത്.

ഹൃദ്യം നടത്തിപ്പിന് ആരോഗ്യവകുപ്പിൻ്റെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ശ്രീചിത്രയുടെ നിലപാട്. സ്വകാര്യ ആശുപത്രികൾ വരെ അംഗീകരിക്കുന്ന വ്യവസ്ഥകളാണ് ശ്രീചിത്ര നിരസിച്ചത്. ഹൃദ്യം മുഖേന നേരത്തേ ശ്രീചിത്രയിൽ ഹൃദയ ശസ്ത്രക്രിയകൾ നടന്നിരുന്നു. എന്നാൽ 2020 മുതൽ ശസ്ത്രക്രിയകൾ പൂർണമായും മുടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ഇതിനുപിന്നിൽ സ്ഥാപനത്തിലെ ഉന്നതൻ്റെ പിടിവാശിയാണ് എന്നാണ് സൂചന.

SCROLL FOR NEXT