KERALA

"അവനൊപ്പം"; രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ എന്നും ശ്രീനാ ദേവി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മ. രാഹുലിനെതിരെ മാധ്യമങ്ങൾ ഇല്ലാ കഥകൾ മെനയുകയാണ്. പ്രതിസന്ധി നേരിടാൻ അതിജീവിതന് മനക്കരുത്ത് ഉണ്ടാകട്ടെ എന്നും ശ്രീനാ ദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പങ്കുവച്ച് വീഡിയോയിൽ പറയുന്നു.

നിയമത്തിൻ്റെ വഴിയിലൂടെ സഞ്ചരിച്ച് കേസിലെ വിധി വരും വരെ, ഓരാളെയും കുറ്റവാളിയായി ചിത്രീകരിക്കരുത്. രാഹുൽ കുറ്റക്കാരനാണ് എന്ന് കോടതി പറയട്ടെ, അല്ലാതെ കുറ്റക്കാരനാണ് എന്ന് വിധി എഴുതാൻ പറ്റില്ലെന്നും ശ്രീനാ ദേവി കുഞ്ഞമ്മ വ്യക്തമാക്കി.

അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ ഇന്ന് തിരുവല്ല കോടതിയിൽ ഹാജരാക്കും. വിശദമായ തെളിവെടുപ്പിനായി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്നാണ് എസ്ഐടിയുടെ ആവശ്യം. രാഹുലിനെതിരായ അന്വേഷണ റിപ്പോർട്ടും ഇന്ന് കോടതിയിൽ സമർപ്പിക്കും. ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗത്തിൻ്റെ അവകാശവാദം.

SCROLL FOR NEXT