പ്രതീകാത്മക ചിത്രം Source: Files
KERALA

എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ് 15ന്; പ്രഖ്യാപനം മന്ത്രിയില്ലാതെ

പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകില്ല. മെയ് 15ന് തന്നെ ഫലം പ്രസിദ്ധീകരിക്കാനാണ് പരീക്ഷാ ബോർഡ് തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ചീഫ് സെക്രട്ടറിയുടെ അനുമതിയും ലഭിച്ചു. ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനമെടുത്തത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി.

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിച്ചെങ്കിലും മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ നീളുന്നതിനാൽ നിലവിൽ സംസ്ഥാനത്ത് മന്ത്രിസഭ നിലവിലില്ല. അതുകൊണ്ട് മന്ത്രിയില്ലാതെയാകും ഇക്കുറി ഫലപ്രഖ്യാപനം നടക്കുക.

അതേസമയം, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഔദ്യോഗിക വെബ്‌സൈറ്റുകളായ cbseresults.nic.in, cbse.gov.in, results.cbse.nic.in എന്നീ പോർട്ടലുകൾ വഴി വിദ്യാർഥികൾക്ക് മാർക്ക് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. കൂടാതെ, ഡിജി ലോക്കർ, ഉമാംഗ് ആപ്പ് എന്നിവ വഴിയും ഫലം ലഭ്യമാകും. ഈ വർഷത്തെ ആകെ വിജശതമാനം 85.20% ആണ്. കഴിഞ്ഞ വർഷം ഇത് 88.39% ആയിരുന്നു.

SCROLL FOR NEXT