കോട്ടങ്ങൽ ഗ്രാമപഞ്ചായത്ത് Source: News Malayalam 24x7
KERALA

നറുക്കുവീണ ആളെ ഒഴിവാക്കിയെന്ന പരാതിയുമായി എസ്‌ഡിപിഐ; പത്തനംതിട്ട കോട്ടങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി

എസ്‌ഡിപിഐ നൽകിയ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ

Author : പ്രണീത എന്‍.ഇ

പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഡിപിഐ നൽകിയ പരാതിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നടപടിക്രമങ്ങൾ നടന്നതെന്ന് കമ്മീഷൻ പറയുന്നു. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിൽ പേര് വീണ ആളെയായിരുന്നില്ല വരണാധികാരി വൈസ് പ്രസിഡൻ്റായി പ്രഖ്യാപിച്ചത്.

കോട്ടങ്ങൽ പഞ്ചായത്തിൽ ബിജെപിയും യുഡിഎഫും അഞ്ച് വീതം സീറ്റുകളാണ് നേടിയിരുന്നത്. എസ്‌ഡിപിഐക്ക് മൂന്ന് സീറ്റുകളും ഉണ്ടായിരുന്നു. ഒരു സീറ്റ് മാത്രമാണ് എസ്‌ഡിപിഐക്ക് ഉണ്ടായിരുന്നത്. എന്നാൽ നറുക്കെടുപ്പിൽ പേര് വീണ ആളെയല്ല വരണാധികാരി വൈസ് പ്രസിഡൻ്റായി പ്രഖ്യാപിച്ചതെന്നാണ് എസ്‌ഡിപിഐയുടെ പരാതി. ഇത് ചട്ടവിരുദ്ധമാണെന്നും എസ്‌ഡിപിഐ ചൂണ്ടിക്കാട്ടി. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയത്.

SCROLL FOR NEXT