കെഎസ്ഇബി വൈദ്യുതി ഭവനം 
KERALA

വൈദ്യുതി പ്രതിസന്ധിക്ക് ചെറിയ ആശ്വാസം! ദീർഘകാല കരാറിൽ ഏർപ്പെടാൻ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷൻ്റെ അനുമതി

യൂണിറ്റിന് 2.93രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് ചെറിയ ആശ്വാസം. ദീർഘകാല കരാറിൽ ഏർപ്പെടാൻ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകി. 25 വർഷത്തേക്കാണ് കരാർ. യൂണിറ്റിന് 2.93രൂപ എന്ന കുറഞ്ഞ നിരക്കിലാണ് വൈദ്യുതി ലഭിക്കുക.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിൽ കാര്യമായ കുറവ് അനുഭവപ്പെടുന്നതാണഅ നിലവിലെ പ്രതിസന്ധിയുടെ പ്രധാനകാരണമായി കെഎസ്ഇബി വ്യക്തമാക്കുന്നത്.

ഇതോടൊപ്പം എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും വൈദ്യുതി പ്രതിസന്ധിക്ക് ഇടയാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസമായി പവർ കട്ട് തുടരുകയാണ്.

വൈകുന്നേരത്തെ പീക്ക് സമയത്താണ് സംസ്ഥാന വ്യാപകമായി പവർ കട്ട് ചെയ്യുന്നത്. ഇന്നലെയും വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. രാത്രി 07:15 മുതൽ 12:15 വരെയാണ് വൈദ്യുതി നിയന്ത്രണമുണ്ടാവുകയെന്നാണ് കെഎസ്ഇബി അറിയിച്ചത്.

SCROLL FOR NEXT