കണ്ണൂര്‍: മാതാ അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ച നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് പി. ജയരാജന്റെ മകന്‍ ജെയിന്‍ രാജ്. 'വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട, സുധാമണി' എന്നാണ് ജെയ്ന്‍ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്തതിന്റെ രജത ജൂബിലി ആഘോഷ വേളയിലാണ് അമൃതാനന്ദമയിയെ സര്‍ക്കാര്‍ ആദരിച്ചത്. ആദരിക്കുന്നതിനിടെ അമൃതാനന്ദമയിയെ മന്ത്രി സജി ചെറിയാന്‍ ആശ്ലേഷിക്കുന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെയാണ് ജയിന്‍ രാജിന്റെ പോസ്റ്റ്.
മാതാ അമൃതാനന്ദമയിയുടെ 72-ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ആയിരുന്നു ആദരിക്കല്‍ ചടങ്ങ്. സര്‍ക്കാര്‍ പരിപാടി സംഘടിപ്പിച്ചതും അമൃതാനന്ദമയിയെ ആദരിച്ച് സജി ചെറിയാന്‍ സംസാരിച്ചതുമടക്കം വലിയ തോതില്‍ വിമര്‍ശിക്കപ്പെടുകയാണ്. മാതൃഭാഷയ്ക്ക് ശക്തമായ സന്ദേശമാണ് അമൃതാനന്ദമയി നല്‍കിയതെന്നാണ് സജി ചെറിയാന്‍ പറഞ്ഞത്.
എംഎല്‍എമാരായ സിആര്‍ മഹേഷ്, ഉമ തോമസ് എന്നിവരും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചിരുന്നു.