പ്രതീകാത്മക ചിത്രം Source: Files
KERALA

കുട്ടിക്കൂട്ടങ്ങൾ വീണ്ടും സ്കൂളുകളിലേക്ക്; സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ

രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും...

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം കുട്ടിക്കൂട്ടങ്ങൾ ഇന്ന് വീണ്ടും സ്കൂളുകളിലേക്കെത്തും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.

രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ മറ്റു മന്ത്രിമാരും പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ജില്ലാ, ബ്ലോക്ക് തലങ്ങളിലും പരിപാടി സംഘടിപ്പിക്കും. സൈബർ പോലീസിന്റെ കിഡ് ഗ്ലൗ പ്രോജക്ടിന്റെ ഭാഗമായി സുരക്ഷാ അവബോധ പ്രതിജ്ഞയും പ്രവേശനോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും. കുട്ടികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുകയാണ് ലക്ഷ്യം.

പ്രവേശനോത്സവ ഗാനത്തിന് ആദ്യമായി എഐ ദൃശ്യാവിഷ്കാരം ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. രണ്ട് ലക്ഷത്തോളം വിദ്യാർഥികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്കെത്തുന്നത്. പത്താം ക്ലാസ് വരെ 31 ലക്ഷത്തിലധികം വിദ്യാർഥികളാണുള്ളത്. യുഡിഎഫ് സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെയുള്ള ആദ്യ സ്കൂൾ പ്രവേശനോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

SCROLL FOR NEXT