മരിക്കുന്നതിന് മുൻപ് എഡിഎം സംസാരിച്ച അഴീക്കോട്‌ സ്വദേശിയുടെ മൊഴി പുറത്ത് 
KERALA

ഇടനിലക്കാരനാകാൻ ശ്രമിച്ചു; മരിക്കുന്നതിന് മുൻപ് എഡിഎം നവീൻ ബാബു സംസാരിച്ച പി.പി. ദിവ്യയുടെ ബന്ധുവിൻ്റെ മൊഴി പുറത്ത്

പി.പി. ദിവ്യയുടെ ബന്ധുവായ പ്രശാന്ത് ടി.വിയാണ് മൊഴി നൽകിയത്.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബു മരിക്കുന്നതിന് മുൻപ് സംസാരിച്ച അഴീക്കോട്‌ സ്വദേശിയുടെ മൊഴി പുറത്ത്. പി.പി. ദിവ്യയുടെ ബന്ധുവായ പ്രശാന്ത് ടി.വിയാണ് മൊഴി നൽകിയത്.

താൻ ഇടനിലക്കാരനാക്കാൻ ശ്രമിച്ചെന്ന് മൊഴിയിൽ സൂചന. ബന്ധുവാണെങ്കിലും നേരിട്ട് പരിചയമില്ലെന്ന് പറഞ്ഞതോടെ എന്നാൽ ശരിയെന്ന് എഡിഎം പറഞ്ഞതായി മൊഴിയിലുണ്ട്. ഇരുവരും തമ്മിലുള്ള ബന്ധം എ ഡി എമ്മിന് നേരത്തെ അറിയാമായിരുന്നെന്നും പ്രശാന്തിൻ്റെ മൊഴിയിൽ പറയുന്നു.

യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും ക്വാർട്ടേഴ്സിന് സമീപത്ത് വെച്ച് കണ്ടെന്നും പ്രശാന്ത് പറയുന്നു. പി.പി. ദിവ്യ ബന്ധുവാണെങ്കിൽ താൻ മുഖാന്തിരം സംസാരിക്കാമെന്ന ഉദേശ്യത്തോടെ വിളിച്ചു വരുത്തിയതാകാമെന്ന് മൊഴിയിൽ പറയുന്നു. പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലാണ് മൊഴി. കണ്ണൂർ കേന്ദ്രീകരിച്ച് ചില ബിസിനസുകൾ നടത്തുന്ന ആളാണ് പ്രശാന്ത് ടി.വി എന്ന് മൊഴിയിൽ പറയുന്നു.

വിവാദമായ യാത്രയയപ്പ് സമ്മേളനത്തിന് ശേഷം ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്റെ ചേമ്പറിലെത്തിയ എഡിഎം തെറ്റ് പറ്റിയെന്നു പറഞ്ഞതായി കലക്ടര്‍ മൊഴി നല്‍കിയിരുന്നു. ഇത്തരത്തില്‍ പി പി ദിവ്യക്ക് അനുകൂലമായ നിരവധി കാര്യങ്ങള്‍ പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിലുണ്ട്.

SCROLL FOR NEXT