KERALA

യുഡിഎഫിലെ യുവജന-വിദ്യാർഥി സംഘടനകൾ നിർജീവമാകുന്നു; മെമ്പർഷിപ്പ് ക്യാംപെയിൻ പോലും നടത്തുന്നില്ലെന്ന് ആക്ഷേപം

സംസ്ഥാന അധ്യക്ഷൻ എംഎൽഎ ആയതോടെ എംഎസ്എഫിന്റെ പ്രവർത്തനവും അവതാളത്തിലെന്ന ആക്ഷേപവും ഉയരുന്നു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നിർജിവമായി യുഡിഎഫിലെ യുവജന-വിദ്യാർഥി സംഘടനകൾ. എംഎൽഎമാരായ നേതാക്കൾ നേതൃത്വസ്ഥാനങ്ങളിൽ നിന്ന് മാറുന്നില്ല.കെഎസ്‌യു സംസ്ഥാന കമ്മിറ്റി അവസാനം ചേർന്നത് ജനുവരിയിലാണ്. കെഎസ്‌യുവിൽ മെമ്പർഷിപ്പ് ക്യാമ്പയിൻ പോലും നടന്നില്ല.

മുസ്ലീം ലീഗിന്റെ യുവജന സംഘടനകളും പ്രതിസന്ധി നേരിടുന്നുവെന്നാണ് വിവരം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പോലും രൂപീകരിച്ചിട്ടില്ല. സംസ്ഥാന അധ്യക്ഷൻ എംഎൽഎ ആയതോടെ എംഎസ്എഫിന്റെ പ്രവർത്തനവും അവതാളത്തിലായി എന്ന ആക്ഷേപവും ഉയരുന്നുണ്ട്.

SCROLL FOR NEXT