തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ 
KERALA

തിരുവനന്തപുരത്ത് നിർത്തിയിട്ട ട്രെയിനിൽ വച്ച് 19കാരനെ സഹപാഠികൾ ക്രൂരമായി മർദിച്ചു; യുവാവിൻ്റെ തലയ്ക്ക് ഗുരുതര പരിക്ക്

യാതൊരു പ്രകോപനമില്ലാതെയായിരുന്നു മർദനമെന്ന് യുവാവിൻ്റെ സുഹൃത്ത് പറയുന്നു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ വച്ച് വിദ്യാർഥിക്ക് മർദനം. വർക്കലയിലെ സ്വകാര്യ ഏവിയേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി മുഹമ്മദ് അൽ അമീനിനെയാണ് സഹപാഠിയും സീനിയർ വിദ്യാർഥിയും ചേർന്ന് മർദിച്ചത്. യാതൊരു പ്രകോപനമില്ലാതെയായിരുന്നു മർദനമെന്ന് സുഹൃത്ത് ഷഹർബാൻ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് സംഭവം. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെൻ്റിൽ വച്ചാണ് യുവാവിന് മർദനമേറ്റത്. ആദിത്യൻ,സെയ്ദലി എന്നീ വിദ്യാർഥികളാണ് മർദിച്ചതെന്നാണ് വിവരം. തലയ്ക്ക് പരിക്കേറ്റ അൽ അമീനിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

SCROLL FOR NEXT