വിദ്യാർഥികൾ മലമുകളിലിരിക്കുന്ന ദൃശ്യങ്ങൾ 
KERALA

കൊല്ലം മരുതിമലയുടെ മുകളിൽ നിന്ന് കുട്ടികൾ വീണ സംഭവം: രണ്ടാമത്തെ വിദ്യാർഥിനിയും മരിച്ചു

മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ (14) ആണ് മരിച്ചത്

Author : ന്യൂസ് ഡെസ്ക്

കൊല്ലം: കൊട്ടാരക്കര മുട്ടറ മരുതിമലയിൽ നിന്ന് താഴേക്ക് ചാടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിയും മരിച്ചു. മുണ്ടപ്പള്ളി പെരിങ്ങനാട് സുവര്‍ണഭവനില്‍ സുകുവിന്റെ മകള്‍ ശിവര്‍ണ (14) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രണ്ട് വിദ്യാർഥികൾ മരുതിമലയിൽ നിന്നും താഴേക്ക് ചാടിയത്. ശിവർണ്ണയ്ക്കൊപ്പം ചാടിയ അടൂര്‍ കടമ്പനാട് സ്വദേശി മീനു (13) സംഭവദിവസം തന്നെ മരിച്ചിരുന്നു. അടൂർ തൃച്ചേന്ദമംഗലം സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.ആത്മഹത്യാശ്രമം ആണെന്നാണ് പൊലീസിൻ്റെ നിഗമനം. 'ഇങ്ങനെ ജീവിക്കാന്‍ സാധ്യമല്ല, ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോകുന്നു.' ഇങ്ങനെ കുറിച്ച വാക്കുകളടങ്ങിയ ബുക്ക് പൊലീസ് കണ്ടെടുത്തിരുന്നു.

SCROLL FOR NEXT