KERALA

64 വർഷത്തെ കലോത്സവ ചരിത്രത്തിലാദ്യം; വീട്ടിലിരുന്ന് മത്സരത്തിൽ പങ്കെടുത്ത് വാസ്കുലൈറ്റിസ് രോഗബാധിതയായ സിയ ഫാത്തിമ

അറബിക് പോസ്റ്റർ രചന മത്സരത്തിലാണ് സിയ പങ്കെടുത്തത്

Author : ന്യൂസ് ഡെസ്ക്

തൃശൂർ: 64 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വീട്ടിലിരുന്ന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുത്ത് വിദ്യാർഥി. വാസ്കുലൈറ്റിസ് രോഗം ബാധിച്ച കാസർഗോഡ് പടന്ന വി.കെ.പി.കെ.എച്ച്.എം.എം.ആർ.വി.എച്ച്.എസ്.എസിലെ വിദ്യാർഥി സിയ ഫാത്തിമയാണ് വീട്ടിലിരുന്ന് മത്സരത്തിൽ പങ്കെടുത്തത്. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെയും സംഘാടക സമിതിയുടെയും പ്രത്യേക തീരുമാന പ്രകാരം വീഡിയോ കോൺഫറൻസ് വഴി കലോത്സവത്തിൽ മത്സരിക്കാനായുള്ള പ്രത്യേക ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിക്കുകയായിരുന്നു. അറബിക് പോസ്റ്റർ രചന മത്സരത്തിലാണ് സിയ പങ്കെടുത്തത്.

തൻ്റെ സങ്കടങ്ങൾ അറിയിച്ച് മന്ത്രി വി. ശിവൻകുട്ടിക്ക് സിയ കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്. കുട്ടിയുടെ നിസഹായവസ്ഥ മനസിലാക്കിയ മന്ത്രിക്കും വിദ്യാഭ്യാസ വകുപ്പിനും സ്നേഹപൂർവം നന്ദി പറയുകയാണെന്ന് സിയയുടെ അധ്യാപകർ ന്യൂസ് മലയാളത്തോട് പറഞ്ഞു. മിടുക്കിയായ അവൾ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്നുള്ള പ്രതീക്ഷയും അവർ പങ്കുവച്ചു.

SCROLL FOR NEXT