ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി കോളേജ് സിലബസിൽ Source: Facebook/Mammooty, Constitution of India
KERALA

മമ്മൂട്ടിയുടെയും ദാക്ഷായണി വേലായുധൻ്റെയും ജീവിതം ഇനി വിദ്യാർഥികൾ പഠിക്കും; മഹാരാജാസ് സിലബസിൽ ഉൾപ്പെടുത്തി

മഹാരാജാസ് കോളേജിലെ സിലബസിൽ ആണ് ഇരുവരുടെയും ജീവിതം പഠിപ്പിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി കോളേജ് സിലബസിൽ. ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിയായ ദാക്ഷായണി വേലായുധന്റെയും സൂപ്പർതാരം മമ്മൂട്ടിയുടെയും ജീവിതം കോളേജ് സിലബസിൽ ഉൾപ്പെടുത്താൻ തീരുമാനം. മഹാരാജാസ് കോളേജിലെ സിലബസിൽ ആണ് ഇരുവരുടെയും ജീവിതം പഠിപ്പിക്കുന്നത്. നാലാം വർഷ ബിഎ ഹോണേഴ്സ് ഹിസ്റ്ററിയിൽ ആകും ദാക്ഷായണി വേലായുധന്റെ ജീവിതം പഠിപ്പിക്കുക. രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർഥികളുടെ സിലബസിൽ ആണ് മമ്മൂട്ടിയെ കുറിച്ച് പഠിപ്പിക്കുക.

പിന്നോക്ക വിഭാഗത്തിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ആദ്യകാല തലമുറയിൽപെട്ട ആളായിരുന്നു ദാക്ഷായണി വേലായുധൻ. കൊച്ചിയിലെ മുളവുകാട് എന്ന ദ്വീപിലാണ് ദാക്ഷായണി ജനിച്ചത്. ഇന്ത്യയുടെ ഭരണഘടനാ നിർമാണ സമിതിയിൽ അംഗമായ ആദ്യ ദളിത് വനിതയാണ് അവർ. ഇന്ത്യയുടെ ഭരണഘടന എഴുതിത്തയ്യാറാക്കാൻ ഡോ. ബി.ആർ. അംബേദ്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട ഭരണഘടനാ സമിതിയിൽ ഉണ്ടായിരുന്ന 15 വനിതകളിൽ ഒരാളായിരുന്നു. മഹാരാജാസ് കോളേജിൽ നിന്നായിരുന്നു ഇവർ ശാസ്ത്രപഠനം നടത്തിയത്. നാലാം വർഷ ബിഎ ഹോണേഴ്സ് ഹിസ്റ്ററിയിൽ ആകും ദാക്ഷായണി വേലായുധന്റെ ജീവിതം പഠിപ്പിക്കുക.

മഹാരാജാസിലെ മറ്റൊരു പൂർവ വിദ്യാർഥിയാണ് സിലബസിൽ ഇടം നേടിയ നടൻ മമ്മൂട്ടി. രണ്ടാം വർഷ ചരിത്ര ബിരുദ വിദ്യാർഥികളുടെ സിലബസിൽ ആണ് മമ്മൂട്ടിയെ കുറിച്ച് പഠിപ്പിക്കുക. മഹാരാജാസ് കോളേജിൽ നിന്നു ലഭിച്ച സൗഹൃദങ്ങളെ കുറിച്ചും സിനിമയിലെത്താന്‍ നടത്തിയ പരിശ്രമങ്ങളെ കുറിച്ചുമൊക്കെ വാചാലനാവുന്ന മമ്മൂട്ടിയെ കുറിച്ചാണ് അതേ കോളേജിലെ വിദ്യാർഥികൾ ഇപ്പോൾ പഠിക്കാൻ ഒരുങ്ങുന്നത്.

SCROLL FOR NEXT