ജി. സുകുമാരൻ നായർ Source: FB
KERALA

വിശദീകരിക്കാൻ സുകുമാരൻ നായർ; പെരുന്നയിൽ എൻഎസ്എസ് യൂണിയൻ ഭാരവാഹികളുടെ യോഗം വിളിച്ചു

സർക്കാർ അനുകൂല നിലപാടിൽ സുകുമാരൻ നായർക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് യോഗം

Author : ന്യൂസ് ഡെസ്ക്

കോട്ടയം: സ്വർണപ്പാളി വിവാദത്തിനിടെ അടിയന്തരയോഗം വിളിച്ച് എൻഎസ്എസ്. എൻഎസ്എസ് യൂണിയൻ ഭാരവാഹികളുടെ യോഗം നാളെ പെരുന്നയിൽ നടക്കും. എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ യോഗത്തിൽ വിശദീകരണം നൽകും. സർക്കാർ അനുകൂല നിലപാടിൽ സുകുമാരൻ നായർക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് യോഗം. യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡൻ്റ്, സെക്രട്ടറിമാർ എന്നിവർ പങ്കെടുക്കും. യോഗത്തിൽ ശബരിമല വിഷയം ചർച്ച ചെയ്തേക്കും.

ജി. സുകുമാരൻ നായർ അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകളിലും സർക്കാർ അനുകൂല നിലപാടുകളിലും വലിയതോതിലുള്ള പ്രതിഷേധങ്ങളാണ് എൻഎസ്എസിനുള്ളിൽ തന്നെ നടക്കുന്നത്. സുകുമാരൻ നായരുടെ നിലപാടിനെ വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. സംസ്ഥാനത്ത് പലയിടങ്ങളിലായി ജി. സുകുമാരൻ നായരെ കട്ടപ്പ എന്ന് വിളിച്ച്, പരിഹാസത്തോടെ ബാനർ സ്ഥാപിച്ചിരുന്നു. 'ബാഹുബലി' ചിത്രത്തിൽ കട്ടപ്പ ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന ചിത്രമടക്കം വെച്ചാണ് പലയിടത്തായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ ജി. സുകുമാരൻ നായർക്ക് എതിരെ പ്രതിഷേധ ബാനർ ഉയർന്നിരുന്നു.

SCROLL FOR NEXT