ജവാദ് മുസ്തഫാവി Source: News Malayalam 24x7
KERALA

"ജമാഅത്തെ ഇസ്ലാമിയെ വെളുപ്പിച്ചു, മുസ്ലീം വിരുദ്ധ പ്രചാരണം നടത്തിയ ഷാജൻ സ്കറിയയെ പിന്തുണച്ചു"; വി.ഡി. സതീശനെതിരെ സുന്നി ആക്ടിവിസ്റ്റ്

വെള്ളാപ്പള്ളി വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട്, ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ സ്വീകരിക്കുന്നില്ലെന്നും വിമർശനം

Author : പ്രണീത എന്‍.ഇ

കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സുന്നി ആക്ടിവിസ്റ്റ് ജവാദ് മുസ്തഫാവി. വി.ഡി. സതീശൻ ജമാ അത്തെ ഇസ്ലാമിയെ വെളുപ്പിക്കാൻ രംഗത്ത് വരുന്നെന്നാണ് ജവാദ് മുസ്തഫാവിയുടെ ആരോപണം. വെള്ളാപ്പള്ളി വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട്, ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശൻ സ്വീകരിക്കുന്നില്ലെന്നും വിമർശനം.

മുസ്ലീം വിരുദ്ധ പ്രചാരണം നടത്തിയ ഷാജൻ സ്കറിയയെ വി.ഡി. സതീശൻ പിന്തുണച്ചെന്നും ജവാദ് മുസ്തഫാവി പറഞ്ഞു. അറസ്റ്റിന് പിന്നാലെ വി.ഡി. സതീശൻ ഷാജൻ സ്കറിയക്ക്‌ വേണ്ടി പരസ്യമായി രംഗത്ത് വന്നിരുന്നു. ഷാജൻ സ്കറിയ സഹോദരതുല്യനാണെന്നും സതീശൻ അവകാശപ്പെട്ടെന്നും ജവാദ് മുസ്തഫാവി ആരോപിച്ചു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകളെ വർഗീയ ദ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് വി.ഡി. സതീശൻ ചെയ്യുന്നതെന്നും, അത് അപകടകരമാണെന്നും ജവാദ് മുസ്തഫാവി ചൂണ്ടിക്കാട്ടി.

SCROLL FOR NEXT