KERALA

സണ്ണി ജോസഫിന്റെ ബന്ധുനിയമനം സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം; മറുപടി പറയാതെ മന്ത്രി

സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ ബന്ധുനിയമനം സഭയില്‍ ഉയര്‍ത്തി പ്രതിപക്ഷം. ഒരു മന്ത്രി ബന്ധുവിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കിയെന്ന് വി. ജോയ് സഭയില്‍ ഉന്നയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തില്‍ മറുപടി പറഞ്ഞെങ്കിലും ബന്ധുനിയമന വിവാദത്തില്‍ സണ്ണി ജോസഫ് മറുപടി പറഞ്ഞില്ല. സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫിലാണ് ബന്ധു നിയമനം. സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭര്‍ത്താവ് ബെന്നി തോമസിനെയാണ് നിയമിച്ചത്. ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ് ബെന്നി തോമസ്.

13 പേരെയാണ് സണ്ണി ജോസഫിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ രണ്ട് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാള്‍ ബെന്നി തോമസും മറ്റൊന്ന് സുദീപ് ജെയിംസുമാണ്. 13 പേരില്‍ ഈ രണ്ട് പേരും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അല്ല. സുദീപ് ജെയിംസ് കാലങ്ങളായി സണ്ണി ജോസഫിനൊപ്പമുള്ള ആളാണ്. ബെന്നി തോമസ് ഡിസിസി ജനറല്‍ സെക്രട്ടറി കൂടിയാണ്.

SCROLL FOR NEXT