KERALA

സണ്ണി ജോസഫ്, എം. ലിജു, കെ. മുരളീധരൻ, മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖർ; തിരുവഞ്ചൂർ സ്‌പീക്കർ?

നിയമസഭയിൽ പുതുമുഖമായ എം. ലിജു ഉൾപ്പെടെയുള്ള യുവമുഖങ്ങൾക്ക് സ്ഥാനം നൽകുന്നതായാണ് പുറത്തുവരുന്ന വിവരം.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖ നേതാക്കൾ. സണ്ണി ജോസഫ്, കെ. മുരളീധരൻ, പി.സി. വിഷ്ണുനാഥ്‌, എം. ലിജു, എ.പി. അനിൽകുമാർ എന്നിവരാണ് മന്ത്രിസ്ഥാനം ഉറപ്പിച്ച് പ്രമുഖ നേതാക്കൾ. നിയമസഭയിൽ പുതുമുഖമായ എം. ലിജു ഉൾപ്പെടെയുള്ള യുവമുഖങ്ങൾക്ക് സ്ഥാനം നൽകുന്നതായാണ് പുറത്തുവരുന്ന വിവരം. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്‌പീക്കർ ആയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം, രമേശ് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഉറപ്പുനൽകിയിട്ടുണ്ട്. മന്ത്രിസഭയിലേക്ക് വരണമെങ്കിൽ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേതൃത്വം പതിവായി നീക്കം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.

SCROLL FOR NEXT