സണ്ണി ജോസഫ് Source: News Malayalam 24x7
KERALA

"കൂട്ടായ നേതൃത്വം പ്രസിഡൻ്റിനെ സഹായിക്കും"; കെപിസിസി പ്രസിഡൻ്റ് സ്ഥാനം ഒഴിയില്ലെന്ന് സണ്ണി ജോസഫ്

മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രി ആകുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ്

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന് സണ്ണി ജോസഫ്. പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ല. കൂട്ടായ നേതൃത്വം പ്രസിഡന്റിനെ സഹായിക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇതുവരെ തന്നോട് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

അതേസമയം മത്സരിക്കാത്ത ആരെങ്കിലും മുഖ്യമന്ത്രി ആകുമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും സണ്ണി ജോസഫ് ന്യൂസ് മലയാളത്തോട് വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായം ആരാഞ്ഞ് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംപിമാരെ വീണ്ടും മത്സരപ്പിച്ച് വീണ്ടും ഉപതെരഞ്ഞെടുപ്പിലേക്ക് പോകേണ്ട അവസ്ഥയുണ്ടാകും, അത് സർക്കാരും പാർട്ടിക്കും മാത്രമല്ല ജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അത് മാനിച്ചാണ് ഹൈക്കമാൻഡ് ഉചിതമായ തീരുമാനമെടുത്തതെന്നും സണ്ണി ജോസഫ് പറഞ്ഞു.

SCROLL FOR NEXT