Source: News Malayalam 24x7
KERALA

സ്പായിൽ പോയത് ഭാര്യയെ അറിയിക്കുമെന്ന് ഭീഷണി; പാലാരിവട്ടത്ത് പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി മേലുദ്യോഗസ്ഥൻ

നാല് ലക്ഷം രൂപയാണ് എസ്ഐയും മറ്റ് പ്രതികളും ചേർന്ന് തട്ടിയെടുത്തത്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: പൊലീസുകാരനെ ഭീഷണിപ്പെടുത്തി പണം തട്ടി പൊലീസുകാരൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ്ഐ കെ.കെ. ബിജുവാണ് സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയത്. നാല് ലക്ഷം രൂപയാണ് എസ്ഐയും മറ്റ് പ്രതികളും ചേർന്ന് തട്ടിയെടുത്തത്. എസ്ഐ കെ.കെ. ബിജുവിനെതിരെ കേസ് എടുത്തു.

സിപിഒ സ്പായിൽ എത്തി മാല മോഷ്ടിച്ചു എന്ന് പറഞ്ഞാണ് എസ്ഐ ഭീഷണിപെടുത്തിയത്. സ്പായിൽ എത്തിയ കാര്യം ഭാര്യയെ അറിയിക്കും എന്ന് പറഞ്ഞു. സ്പാ നടത്തുന്ന യുവതി അടക്കം മൂന്ന് പേർ കേസിലെ പ്രതികളാണ്. ബിജുവിനെതിരെ വകുപ്പ് തല നടപടി ഉണ്ടാകും.

SCROLL FOR NEXT