KERALA

"അവിടെ ഇനി സ്വര്‍ണം വല്ലതും അവശേഷിക്കുന്നുണ്ടോ?"; ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

പങ്കജ് ഭണ്ഡാരിയുടെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ശബരിമലയില്‍ സ്വര്‍ണമെന്തെങ്കിലും ഇനി അവശേഷിക്കുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. അറസ്റ്റ് ചോദ്യം ചെയ്ത് പങ്കജ് ഭണ്ഡാരി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ വിമര്‍ശനം.

ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയാണ് ശബരിമലയില്‍ എനി സ്വര്‍ണം എന്തെങ്കിലും ബാക്കിയുണ്ടോ എന്ന ചോദ്യം പങ്കജ് ഭണ്ഡാരിയുടെ അഭിഭാഷകനോട് ചോദിച്ചത്.

തനിക്ക് സ്വര്‍ണക്കൊള്ളയില്‍ പങ്കില്ലെന്ന് പങ്കജ് ഭണ്ഡാരി സുപ്രീം കോടതിയെ അറിയിച്ചു. നാനോ ടെക് ഗോള്‍ഡന്‍ ഡെപോസിഷനില്‍ വിദഗ്ധന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്നും ഐഎസ്ആര്‍ഒയുടെ മംഗള്‍യാന്‍, ചാന്ദ്രയാന്‍ എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്‍ ആണ് പങ്കജ് ഭണ്ഡാരിയെന്നും അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞു. ഭണ്ഡാരിയുടെ അപ്പീല്‍ പരിഗണിക്കുന്നത് സുപ്രീം കോടതി മാര്‍ച്ച് ഒന്‍പതിലേക്ക് മാറ്റി.

നേരത്തെയും സുപ്രീം കോടതി സ്വര്‍ണക്കൊള്ളയില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ദൈവത്തെ പോലും കൊള്ളയടിച്ചില്ലേ എന്നായിരുന്നു സുപ്രീം കോടതി ചോദിച്ചത്.

SCROLL FOR NEXT