വേണു ഗോപാലകൃഷ്ണൻ 
KERALA

ലൈംഗികാതിക്രമ കേസ്: ലിറ്റ്മസ് 7 സിഇഒ വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി

വേണു ഗോപാലകൃഷ്ണൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ലൈംഗികാതിക്രമ കേസിൽ ഐടി സംരംഭകന്‍ വേണു ഗോപാലകൃഷ്ണന്റെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി. വേണു ഗോപാലകൃഷ്ണൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. അന്വേഷണവുമായി സഹകരിക്കാന്‍ സുപ്രീംകോടതിയുടെ നിർദേശിച്ചിട്ടുണ്ട്.

ലിറ്റ്മസ് 7 കമ്പനി സിഇഒ വേണു ഗോപാലകൃഷ്ണൻ ഒന്നരവർഷമായി ലൈംഗികാതിക്രമം നേരിട്ടെന്നും പലതവണ രാജിക്കത്ത് നൽകിയിട്ടും സ്വീകരിച്ചില്ലെന്നുമായിരുന്നു യുവതിയുടെ പരാതി. മറ്റൊരിടത്തും ജോലി കിട്ടില്ലെന്ന് ഭയന്നാണ് കമ്പനിയിൽ പിടിച്ചു നിന്നതെന്ന് യുവതി പറഞ്ഞിരുന്നു. കമ്പനിയിലെ പരാതി പരിഹാര സെല്ലിൽ സിഇഒക്കെതിരെ ഡിസംബറിൽ തന്നെ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല.

അനുഭവിച്ച കാര്യങ്ങൾ പറഞ്ഞ് പരസ്യമായി കമ്പനിയിൽ എല്ലാവർക്കും മെയിൽ അയച്ചതോടെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും യുവതി ആരോപിച്ചു. യുവതിയുടെ പരാതിയിൽ വേണു ഗോപാലകൃഷ്ണനെതിരെയും സ്ഥാപനത്തിലെ മൂന്ന് പേര്‍ക്കെതിരെയുമാണ് ഭീഷണിപ്പെടുത്തിയതിനുൾപ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തത്.

അതേസമയം കേസുമായി ബന്ധപ്പെട്ട് വേണു ബാലകൃഷ്ണൻ്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ കാർ പിടിച്ചെടുത്തിരുന്നു. ബെൻസ് കാറാണ് ഇൻഫോപാർക് പൊലീസ് പിടിച്ചെടുത്തത്. കാറിനുള്ളിൽ വെച്ച് ലൈഗിംക അതിക്രമം നടത്തിയെന്ന് യുവതി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് കാർ പിടിച്ചെടുത്തത്.

SCROLL FOR NEXT