Source: Screengrab
KERALA

ചട്ടങ്ങളിൽ അവ്യക്തതയുണ്ടെന്ന് നിരീക്ഷണം; ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യുജിസി മാർഗരേഖ സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാൻ യുജിസി നിർദേശിച്ച മാർഗരേഖ സ്റ്റേ ചെയ്ത് സുപ്രീം കോടതി...

Author : ന്യൂസ് ഡെസ്ക്

ന്യൂ ഡൽഹി: യുജിസി റെഗുലേഷന്‍ പ്രമോഷന്‍ ഓഫ് ഇക്വിറ്റി 2026 സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തുല്യത ഉറപ്പാക്കാനായി യുജിസി നിർദേശിച്ച മാർഗരേഖയാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ജാതി വിവേചനം തടയുന്നതിനുള്ള 2026ലെ ചട്ടങ്ങളാണ് നടപ്പാക്കുന്നതിൽ നിന്നാണ് കോടതി തടഞ്ഞത്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതിവിവേചനം തടയുന്നതിനായി യുജിസി പുറത്തിറക്കിയ പുതിയ ജാതിവിവേചന വിരുദ്ധ ചട്ടങ്ങളില്‍ പ്രഥമദൃഷ്ട്യാ അവ്യക്തതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. കോടതി ഇടപെട്ടില്ലെങ്കിൽ അപകടകരമായ പ്രത്യാഘാതം സൃഷ്ടിക്കപ്പെടുമെന്ന് കോടതി അറിയിച്ചു.

സമൂഹത്തെ വിഭജിക്കുന്നത് ആണ് വിജ്ഞാപനത്തിലെ നിബന്ധന എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. വിജ്ഞാപനത്തിൽ യുജിസി ഉപയോഗിച്ചത് വ്യക്തത ഇല്ലാത്ത ഭാഷ എന്നും കോടതിയുടെ വിമർശനം. യുജിസി ചട്ടത്തിലെ രണ്ട് വകുപ്പുകൾ നിലനിൽക്കുമോ എന്ന് സുപ്രീം കോടതി പരിശോധിക്കും. ജനറൽ വിഭാഗത്തിലെ വിദ്യാർഥികൾക്ക് പരാതി നൽകുന്നത് വിലക്കുന്നത് ആണ് നിർദിഷ്ട ചട്ടം. ചട്ടങ്ങൾ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജികളിലാണ് യുജിസിക്ക് നോട്ടീസ്. കേന്ദ്ര സർക്കാരിനോടും മറുപടി നൽകാൻ സുപ്രീം കോടതി നിർദേശം നൽകി.

SCROLL FOR NEXT