സുരേഷ് ഗോപി  NEWS MALAYALAM 24x7
KERALA

ഞാന്‍ മന്ത്രിയാണ്, ആരോപണങ്ങളില്‍ മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഒടുവില്‍ പ്രതികരിച്ച് സുരേഷ് ഗോപി

ഇവിടെ കുറേ വാനരന്മാര്‍ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്. അവരൊക്കെ സുപ്രീം കോടതിയിലേക്ക് പോകട്ടെയെന്നും സുരേഷ് ഗോപി

Author : ന്യൂസ് ഡെസ്ക്

തൃശൂര്‍: വോട്ടര്‍പട്ടിക ക്രമക്കേടില്‍ മൗനം വെടിഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി . വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണം പുറത്തു വന്നതിനു പിന്നാലെ സുരേഷ് ഗോപി യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല. മാധ്യമങ്ങള്‍ നിരവധി ചോദിച്ചിട്ടും മൗനമായിരുന്നു പ്രതികരണം. ഇന്നാദ്യമായാണ് വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിച്ചത്.

ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് താനല്ല, തെരഞ്ഞെടുപ്പ് കമ്മീഷനാണ്. എല്ലാ വിഷയങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയും. താന്‍ മന്ത്രിയാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിര്‍വഹിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാം.

അല്ലെങ്കില്‍ സുപ്രീം കോടതിയില്‍ എത്തുമ്പോള്‍ അവിടെ ചോദിച്ചാല്‍ മതി. ഇവിടെ കുറേ വാനരന്മാര്‍ ആരോപണം ഉന്നയിക്കലുമായി ഇറങ്ങിയിട്ടുണ്ട്. അവരൊക്കെ സുപ്രീം കോടതിയിലേക്ക് പോകട്ടെയെന്നും സുരേഷ് ഗോപി പരിഹസിച്ചു.

തൃശൂരിലെ ശക്തന്‍ പ്രതിമയില്‍ മാലചാര്‍ത്തിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

SCROLL FOR NEXT